Begin typing your search above and press return to search.

റീ-റൈറ്റ് ചെയ്ത ഉടലുകൾ

റീ-റൈറ്റ് ചെയ്ത ഉടലുകൾ
cancel

ഒരു മെറ്റാ-ആലയുടെ അപൂർണ രൂപകങ്ങളിൽ അവളിന്ന് ജന്തർ മന്തറിൻ തെരുവിൽ ജ്വലിക്കുന്നു! സിംഹാസനങ്ങളുടെ കോൺക്രീറ്റ് മതിൽക്കെട്ടുകളെ ചുട്ട പച്ചിരുമ്പിന്റെ കനലാൽ പൊളിച്ചെഴുതി, നീതിയുടെ ഉലയിൽ തിളയ്ക്കുന്ന പെൺകരുത്ത്! അവളുടെ ഉടൽ വെറുമൊരു മൺപാത്രമല്ലിനി, അടിച്ചമർത്തലിന്റെ സ്ലേറ്റിൽ തിരുത്തിയെഴുതിയ വാക്ക്. അധികാരത്തിന്റെ കരിനിഴൽ വീഴുന്ന കോണുകളിൽ പ്രതിരോധത്തിന്റെ തീപ്പൊരികൾ ചിതറിച്ചുകൊണ്ട്, അവളൊരു നവ-വിപ്ലവ നക്ഷത്രമായി ഉദിക്കുന്നു! വേർപ്പിന്റെ കറുപ്പിൽനിന്നും വെളിച്ചം ഡീകോഡ് ചെയ്ത്, ചരിത്രത്തിന്റെ സൈബർ ഇടങ്ങളിൽ അവൾ പടരുമ്പോൾ, ഈ വീഥി അവളുടെ വിരലടയാളങ്ങളാൽ മൂടപ്പെടുന്നു. അൾത്താരയിലെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഒരു മെറ്റാ-ആലയുടെ അപൂർണ രൂപകങ്ങളിൽ

അവളിന്ന് ജന്തർ മന്തറിൻ തെരുവിൽ ജ്വലിക്കുന്നു!

സിംഹാസനങ്ങളുടെ കോൺക്രീറ്റ് മതിൽക്കെട്ടുകളെ

ചുട്ട പച്ചിരുമ്പിന്റെ കനലാൽ പൊളിച്ചെഴുതി,

നീതിയുടെ ഉലയിൽ തിളയ്ക്കുന്ന പെൺകരുത്ത്!

അവളുടെ ഉടൽ വെറുമൊരു മൺപാത്രമല്ലിനി,

അടിച്ചമർത്തലിന്റെ സ്ലേറ്റിൽ

തിരുത്തിയെഴുതിയ വാക്ക്.

അധികാരത്തിന്റെ കരിനിഴൽ വീഴുന്ന കോണുകളിൽ

പ്രതിരോധത്തിന്റെ തീപ്പൊരികൾ ചിതറിച്ചുകൊണ്ട്,

അവളൊരു നവ-വിപ്ലവ നക്ഷത്രമായി ഉദിക്കുന്നു!

വേർപ്പിന്റെ കറുപ്പിൽനിന്നും

വെളിച്ചം ഡീകോഡ് ചെയ്ത്,

ചരിത്രത്തിന്റെ സൈബർ ഇടങ്ങളിൽ

അവൾ പടരുമ്പോൾ,

ഈ വീഥി അവളുടെ വിരലടയാളങ്ങളാൽ

മൂടപ്പെടുന്നു.

അൾത്താരയിലെ കരിപുരണ്ട നിശ്ചല വിഗ്രഹമല്ലവൾ,

കോപത്തിന്റെ ഡിജിറ്റൽ

ആലയിൽ വെന്തുണർന്ന രൂപം!

കാലത്തിന്റെ ഗർഭപാത്രത്തിൽ ഒളിപ്പിച്ച മൗനങ്ങളെ

അവളിന്ന് മുറിച്ചുമാറ്റിയ അക്ഷരങ്ങളാക്കുന്നു.

നിശ്ശബ്ദതയുടെ കനത്ത പാളികൾ തുളച്ച്

അവളുടെ നിലവിളികൾ

നഗരത്തിന്റെ ഭൂഗർഭപാതകളിൽ

ഒരു പുതിയ രാഷ്ട്രീയ പ്രകമ്പനമായി മാറിയിരിക്കുന്നു!

ഇരയെന്ന പദാവലിയുടെ അതിരുകൾ ഭേദിച്ച്,

വേട്ടക്കാരൻ തുന്നിയ ചരിത്രത്തെ റീ-റൈറ്റ് ചെയ്ത്,

അവളിന്ന് സ്വന്തം ഉടലിനെത്തന്നെ

ഒരു യുദ്ധഭൂമിയാക്കുന്നു.

അതാ, എൺപതു കഴിഞ്ഞ സിംഹഗർജനം!

പ്രായം തളർത്താത്ത പോരാട്ടവീര്യത്തിന്റെ

സൂര്യനായി,

ഭരണകൂടത്തിന്റെ ഇടിമുറികൾക്ക്

മുന്നിൽ നെഞ്ചുവിരിച്ച്,

‘വീ ആർ ഇൻ ദ മാർച്ച്’ എന്ന് വിളിച്ചുപറയുമ്പോൾ,

ദില്ലിയിലെ തെരുവുകൾ

വിപ്ലവത്തിന്റെ ഇടിമുഴക്കമാകുന്നു!

സമരപ്പന്തലിന്റെ കത്തുന്ന വേദിയിൽനിന്നും

ഭരണകൂട ഭീരുത്വത്തിന്റെ

അധിപർക്ക് നേരെ കൈചൂണ്ടി,

സിംഹാസനങ്ങളെ വിറപ്പിച്ചുകൊണ്ട്

ഐഷി ഗർജിക്കുന്നു!

ചോരയുറയാത്ത ആത്മവീര്യത്തിന്റെ

മൂർച്ചയേറിയ താക്കീതാണവൾ!

കണ്ണുതുറക്കൂ, ആ ദില്ലിപ്പൊലീസിന്റെ

വണ്ടികൾക്ക് മുന്നിലൂടെ,

പാലക്കാടൻ കനലായി പവിത്ര പാഞ്ഞുപോകുന്നു!

കയ്യിലൊരു വെൺകൊടിയിലെ

ചോരനക്ഷത്രം പോൽ,

അധികാരക്കണ്ണുകളിൽ തറയ്ക്കുന്ന

കൂർത്ത മുനയാണവൾ.

കേൾക്കുക തമ്പ്രാനേ, നിന്റെ

ചെങ്കോട്ടയുടെ അടിത്തറയിളക്കാൻ,

അടകല്ലിൽ തല്ലി പതം വന്ന

ഈ പെൺ ചിരി ഒന്നുമാത്രം മതി!

News Summary - malayalam poem