Begin typing your search above and press return to search.

മരിച്ചാലും

മരിച്ചാലും
cancel

മലമുകളിലെ പ്രഭാഷണത്തിനും ആലിന്‍ചുവട്ടിലെ ധ്യാനത്തിനും ഒക്ടോബറിലെ പ്രസംഗ വര്‍ഷത്തിനും ലോങ് മാര്‍ച്ചില്‍ കൊണ്ട മഴയ്ക്കും ദണ്ഡിയാത്രയുടെ വിയര്‍പ്പിനും വിഭജനത്തിന്റെ വെയിലിനും അമേരിക്കക്കെതിരെ പെയ്ത രക്തത്തിനും ഗസ്സയിലെ ചാരം പുതഞ്ഞ കിടപ്പിനും ബലികുടീരങ്ങളില്‍ വീണ സ്വപ്നങ്ങള്‍ക്കും ശേഷം ഈ കല്ല്‌ ഒന്നു വിശ്രമിക്കുകയാണ്. അധികം നേരമില്ല, പോകാറായി, തന്നെയും വിഗ്രഹമോ ബലിക്കല്ലോ ആക്കും മുമ്പേ. മനുഷ്യോദയം ഉള്‍പ്പെടെ എല്ലാം കണ്ട ഈ കല്ലിനു ഇത്രയേ പറയാനുള്ളൂ: വിജയത്തിന്റെ ആര്‍പ്പുവിളിയില്‍ തെരുവുമൂലയില്‍ ഞെരിച്ചമര്‍ത്തപ്പെടുന്നവന്റെ നിലവിളി കേള്‍ക്കാന്‍ മറക്കരുത് എല്ലാ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മലമുകളിലെ പ്രഭാഷണത്തിനും

ആലിന്‍ചുവട്ടിലെ ധ്യാനത്തിനും

ഒക്ടോബറിലെ പ്രസംഗ വര്‍ഷത്തിനും

ലോങ് മാര്‍ച്ചില്‍ കൊണ്ട മഴയ്ക്കും

ദണ്ഡിയാത്രയുടെ വിയര്‍പ്പിനും

വിഭജനത്തിന്റെ വെയിലിനും

അമേരിക്കക്കെതിരെ പെയ്ത രക്തത്തിനും

ഗസ്സയിലെ ചാരം പുതഞ്ഞ കിടപ്പിനും

ബലികുടീരങ്ങളില്‍ വീണ സ്വപ്നങ്ങള്‍ക്കും ശേഷം

ഈ കല്ല്‌ ഒന്നു വിശ്രമിക്കുകയാണ്.

അധികം നേരമില്ല, പോകാറായി,

തന്നെയും വിഗ്രഹമോ

ബലിക്കല്ലോ ആക്കും മുമ്പേ.

മനുഷ്യോദയം ഉള്‍പ്പെടെ എല്ലാം കണ്ട

ഈ കല്ലിനു ഇത്രയേ പറയാനുള്ളൂ:

വിജയത്തിന്റെ ആര്‍പ്പുവിളിയില്‍

തെരുവുമൂലയില്‍ ഞെരിച്ചമര്‍ത്തപ്പെടുന്നവന്റെ

നിലവിളി കേള്‍ക്കാന്‍ മറക്കരുത്

എല്ലാ നിറങ്ങളും ചെന്നുചേരുന്ന

കറുപ്പിനെ അവഗണിക്കരുത്

മരിച്ചാലും തല കുനിക്കരുത്.

നദികളോ സമുദ്രങ്ങളോ വന്നുമൂടിയാലും

അലിഞ്ഞ് ജലത്തില്‍ ചേര്‍ന്ന്

സ്വത്വം കൈ വിടരുത്.

News Summary - malayalam poem