ലീല

അന്നത്തെയാ രാവിൽ ആകാശം നക്ഷത്രപ്പൂക്കളെ വിടർത്തിക്കൊണ്ടേയിരുന്നു നാമവയെ നുള്ളിയെടുത്തുകൊണ്ടും നീയവയെ എന്റെ കവിളിൽ പതിച്ചു ഞാൻ നിന്റെ കൺപോളകളിലും മിനുമിനെ മിന്നും മിന്നാമിനുങ്ങുകളാക്കി നാലുപാടും ഊതിപ്പറത്തി വൈകിയുറങ്ങിയ കുഞ്ഞിന്റെ സ്വപ്നങ്ങളിലേക്ക് അവ കൂട്ടത്തോടെ പറന്നുപോയി ചിലവ പൂച്ചക്കുഞ്ഞിക്കണ്ണുകളായി മറ്റു ചിലത് ഏകാന്തനായ യാത്രക്കാരൻ വീശുന്ന വഴിച്ചൂട്ടായാളി കുന്നത്തെ ഒറ്റ വീടിന്റെ ഇറയത്ത് മുനിയുന്ന ചിമ്മിനി വിളക്കായി പറിച്ചെടുക്കുന്നതിനനുസരിച്ച് പൂക്കൾ വിടർന്നുകൊണ്ടേയിരുന്നു ആകാശവും നമ്മളും ആരും തോൽക്കാത്ത കളി തുടർന്നു സൂര്യനെത്തി ഇരുട്ടിന്റെ കളം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അന്നത്തെയാ രാവിൽ
ആകാശം നക്ഷത്രപ്പൂക്കളെ
വിടർത്തിക്കൊണ്ടേയിരുന്നു
നാമവയെ നുള്ളിയെടുത്തുകൊണ്ടും
നീയവയെ എന്റെ കവിളിൽ പതിച്ചു
ഞാൻ നിന്റെ കൺപോളകളിലും
മിനുമിനെ മിന്നും മിന്നാമിനുങ്ങുകളാക്കി
നാലുപാടും ഊതിപ്പറത്തി
വൈകിയുറങ്ങിയ കുഞ്ഞിന്റെ
സ്വപ്നങ്ങളിലേക്ക് അവ
കൂട്ടത്തോടെ പറന്നുപോയി
ചിലവ പൂച്ചക്കുഞ്ഞിക്കണ്ണുകളായി
മറ്റു ചിലത് ഏകാന്തനായ
യാത്രക്കാരൻ വീശുന്ന വഴിച്ചൂട്ടായാളി
കുന്നത്തെ ഒറ്റ വീടിന്റെ ഇറയത്ത്
മുനിയുന്ന ചിമ്മിനി വിളക്കായി
പറിച്ചെടുക്കുന്നതിനനുസരിച്ച്
പൂക്കൾ വിടർന്നുകൊണ്ടേയിരുന്നു
ആകാശവും നമ്മളും
ആരും തോൽക്കാത്ത കളി തുടർന്നു
സൂര്യനെത്തി ഇരുട്ടിന്റെ കളം
വെളിച്ചത്തിന്റെ പൂക്കിലയാൽ മായ്ക്കുവോളം.


