അച്ഛൻ

മകൾ കസേരയിലിരുന്ന് മേശപ്പുറത്തു പുസ്തകം തുറന്നുവെച്ചു പഠിക്കുന്നു. അവളറിയാതെ പതുങ്ങിവന്ന് കസേരക്കരികെ കാലുകൾ പിൻമടക്കി കൈകൾ നിലത്തു കുത്തി തൊട്ടുമുന്നിലെ ചുമരിലേക്കു നോക്കി വിശ്വസ്തതയോടെ നാവു പുറത്തിട്ട് കണ്ണുകൾ മെല്ലെ അടച്ച് കാലങ്ങളോളം അവസാനമില്ലാതെ അണയ്ക്കാനായി ഞാൻ ഇരിപ്പുറപ്പിക്കുന്നു പുസ്തകത്തിലേക്കു ശ്രദ്ധയോടെ നോക്കി അവൾ തന്നത്താനറിയാതെ കൈ നീട്ടി ശാന്തമായി അണച്ചുകൊണ്ടിരിക്കുന്ന എന്റെ തലയിൽ ഇപ്പോൾ തലോടാൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മകൾ കസേരയിലിരുന്ന്
മേശപ്പുറത്തു പുസ്തകം തുറന്നുവെച്ചു പഠിക്കുന്നു.
അവളറിയാതെ പതുങ്ങിവന്ന്
കസേരക്കരികെ
കാലുകൾ പിൻമടക്കി
കൈകൾ നിലത്തു കുത്തി
തൊട്ടുമുന്നിലെ ചുമരിലേക്കു നോക്കി
വിശ്വസ്തതയോടെ
നാവു പുറത്തിട്ട്
കണ്ണുകൾ മെല്ലെ അടച്ച്
കാലങ്ങളോളം
അവസാനമില്ലാതെ അണയ്ക്കാനായി
ഞാൻ ഇരിപ്പുറപ്പിക്കുന്നു
പുസ്തകത്തിലേക്കു
ശ്രദ്ധയോടെ നോക്കി
അവൾ തന്നത്താനറിയാതെ കൈ നീട്ടി
ശാന്തമായി അണച്ചുകൊണ്ടിരിക്കുന്ന
എന്റെ തലയിൽ
ഇപ്പോൾ തലോടാൻ തുടങ്ങുമെന്നു
സ്വപ്നം കണ്ട്
ഇരിക്കുന്നു.
പക്ഷേ എപ്പോഴെല്ലാം
ഞാനിതാവർത്തിക്കുന്നോ
അപ്പോഴെല്ലാം
അവൾ ചിരിച്ച്
തലക്കൊരു കിഴുക്കു തന്ന്
ഓടിച്ചു വിടുന്നു.
അപ്പോളെല്ലാം ഞാൻ
കളിയായി മോങ്ങുന്നു: പൈ... പൈ... :

