Begin typing your search above and press return to search.
ഉമ്മയോർമ്മ..
Posted On date_range 3 May 2026 9:00 AM GMT
Updated On date_range 3 May 2026 9:00 AM GMT

മൈലാഞ്ചിക്കാട്.
ഹിമകണം വർഷിക്കുന്ന
നിന്റെ വിശുദ്ധ താഴ്വരയിലേക്കുള്ള
വഴിയടയാളം...
കിളികൾ ചിലക്കുന്ന
ഏകാന്തമായ പകലിലും
ചീവീടുകൾ കരയുന്ന
ഇരുൾമൂടിയ രാവിലും
കാലങ്ങളായി അവിടെ
കാവൽ നിൽക്കുന്നുണ്ട്.
മണ്ണിൽ എല്ലാം ലയിച്ചുചേർന്നിരിക്കേ
ഒന്നും മണ്ണായി തീർന്നിട്ടില്ലെന്ന മട്ടിൽ
രണ്ടു മീസാൻ കല്ലുകൾ
മറവിതൊടാത്ത ഒരു ഓർമയായി
വിസ്മൃതിയിൽ അലിയാതെ
കണ്ണായി തിളക്കമായിട്ടിന്നും
മനസ്സിൽ തെളിയുന്നുണ്ട്...
മഴ നനഞ്ഞോടിവന്ന കുരുന്നിന്
സങ്കടത്തോടെ ശാസിച്ചു
വറ്റാത്ത കരുണയും
തളരാത്ത കാർക്കശ്യവും ഒളിപ്പിച്ച
മാറോടുചേർത്ത് മടിയിലിരുത്തി
മേലാകെ തോർത്തിയ
മൃദുലമായ കൈകളിലെ
തേഞ്ഞുമിനുത്ത
തളിരിതൾ പോലുള്ള
ആ മോതിരവിരൽ...

