ചെറുത്തുനിൽപുകള്

കലാപംപൊട്ടിപ്പുറപ്പെടുമ്പോള്ഞാനേതോ കഥാപാത്രങ്ങളുമായിപാതിമയക്കത്തിലായിരുന്നുവിശപ്പിന്റെ െസെറണ്കാതില് മുഴങ്ങിയപ്പോള്ഞാനെഴുന്നേറ്റെങ്കിലുംവേച്ചുപോയ മനസ്സും കാലുകളുംഎന്റെയോട്ടത്തെ തടഞ്ഞുചെറുത്തുനിൽപിന്റെ പാതയോരത്ത്തളര്ന്നുവീഴുമ്പോഴുംപുറത്തെയിരുട്ട്എന്നെ ഗൗനിക്കാതെക്രൂരമായിക്കൊണ്ടിരുന്നുസ്നേഹത്തിന്റെ രണ്ടു കുഞ്ഞരുവികള്എന്റെ ചുണ്ടുകളെനനച്ചൊഴുകിഅപമാനത്തിന്റെയും നിന്ദയുടെയുംകരിങ്കല്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കലാപം
പൊട്ടിപ്പുറപ്പെടുമ്പോള്‍
ഞാനേതോ കഥാപാത്രങ്ങളുമായി
പാതിമയക്കത്തിലായിരുന്നു
വിശപ്പിന്റെ െസെറണ്
കാതില്‍ മുഴങ്ങിയപ്പോള്‍
ഞാനെഴുന്നേറ്റെങ്കിലും
വേച്ചുപോയ
മനസ്സും കാലുകളും
എന്റെയോട്ടത്തെ തടഞ്ഞു
ചെറുത്തുനിൽപിന്റെ
പാതയോരത്ത്
തളര്‍ന്നുവീഴുമ്പോഴും
പുറത്തെയിരുട്ട്
എന്നെ ഗൗനിക്കാതെ
ക്രൂരമായിക്കൊണ്ടിരുന്നു
സ്നേഹത്തിന്റെ
രണ്ടു കുഞ്ഞരുവികള്‍
എന്റെ ചുണ്ടുകളെ
നനച്ചൊഴുകി
അപമാനത്തിന്റെയും
നിന്ദയുടെയും
കരിങ്കല്‍ ചീളുകള്‍
മുഷിഞ്ഞ പുഞ്ചിരിയുടെ മറപറ്റി
എന്നെ ലക്ഷ്യംവെക്കുന്നത്
കാണാത്തമട്ടില്‍
ഞാനടച്ചുവെച്ചു
അനസ്തേഷ്യയെ
മറികടന്നതും,
പിറവിയുടെ പുഴയില്‍ മാത്രം
ഉദരം മുറിഞ്ഞുതോറ്റതും
ഓർമകളായി

എന്നാലിന്ന്
കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍
ഒന്നോടിമാറാനാവാത്ത
വിധമെന്റെ കാലുകള്‍
കുരുക്കിലായിരിക്കുന്നു
കൊടും വറുതിയുടെ
നാളുകളിലേക്കാരോ
സ്നേഹത്തിന്റെ
അന്നമുരുട്ടിയെറിയുമ്പോള്
കലാപത്തിന്റെ കൊടിക്കൂറ
പാതിയിലേറെയും
അരൂപിയായൊരാത്മാവ്
താഴ്ത്തി കെട്ടിയിരിക്കുന്നു
അരൂപികളുടെ കണ്ണുകളില്‍
ക്രോധം പടിയിറങ്ങുന്ന,
കൊമ്പുകള്‍ ഞെരിഞ്ഞമരുന്ന,
മിന്നല്കൊട്ടുകള്
താളം മുറുക്കുമ്പോള്‍
മുറ്റത്തിന്റെ നാലതിരുകളില്‍
തളംകെട്ടിക്കിടക്കുന്ന
തണുപ്പിലേക്കെന്റെ കണ്ണുകള്‍
മെല്ലെയൊന്നു തുറന്നോട്ടെ.

