ആൺമീയം

ഒറ്റനക്ഷത്രവെട്ടത്തിരികെട്ടുപോകാതെ കാറ്റത്ത് തത്തിനിൽക്കുന്ന രാത്രിയിൽ പൊട്ടുവീണൊരു മേശ മേൽ ഒട്ടു ചൂടാറിയെന്ന പോൽ മുട്ടിമുട്ടാതെ പാത്രങ്ങൾ നത്ത് മൂളുന്നൊരിടവഴി- പ്പൊത്ത് ചൂളം വിളിക്കവേ തോട്ടിറമ്പിലെപ്പാലയോ നാട്ടുകൈതകൾ പൂത്തതോ മത്ത് വീശിപ്പരക്കുന്നു കദളിവാഴയോ മുളകളോ തൊടിയിലാളുന്നു നിഴലുകൾ കതക് കിരുകിരെ തുറക്കവേ കട്ടിളപ്പടി വിറച്ചുവോ ചളിപുരണ്ടുള്ള പായയിൽ ചുളിവ് പടമായ് ചിരിക്കുന്നു ഉത്തരത്തിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒറ്റനക്ഷത്രവെട്ടത്തിരി
കെട്ടുപോകാതെ കാറ്റത്ത്
തത്തിനിൽക്കുന്ന രാത്രിയിൽ
പൊട്ടുവീണൊരു മേശ മേൽ
ഒട്ടു ചൂടാറിയെന്ന പോൽ
മുട്ടിമുട്ടാതെ പാത്രങ്ങൾ
നത്ത് മൂളുന്നൊരിടവഴി-
പ്പൊത്ത് ചൂളം വിളിക്കവേ
തോട്ടിറമ്പിലെപ്പാലയോ
നാട്ടുകൈതകൾ പൂത്തതോ
മത്ത് വീശിപ്പരക്കുന്നു
കദളിവാഴയോ മുളകളോ
തൊടിയിലാളുന്നു നിഴലുകൾ
കതക് കിരുകിരെ തുറക്കവേ
കട്ടിളപ്പടി വിറച്ചുവോ
ചളിപുരണ്ടുള്ള പായയിൽ
ചുളിവ് പടമായ് ചിരിക്കുന്നു
ഉത്തരത്തിൽ ചിലപ്പുകൾ
ഇത്ര വൈകിയതെന്തിനായ്
കാത്തതൊക്കെയും വന്നുപോയ്
നേർത്ത വെളിയട പറന്നുപോയ്
കാറ്റ് തിരിയൂതിയെപ്പൊഴോ
കതക് നൂണ്ട് കടന്നുപോയ്
പതിവ് പോലെയിറങ്ങവേ
നാളെ മാറാപ്പിലൊരു പൊതി-
ച്ചോറ് കുടിനീര് പലവക-
പ്പറ്റുനാൾവഴിപ്പുസ്തകം
തുന്നൽ വിട്ട തൂവാല തിരി-
ച്ചറിയൽ കാർഡുമെടുക്കണം.