Begin typing your search above and press return to search.
ആയിരം പ്രാവുകൾ
Posted On date_range 4 Dec 2023 4:15 AM GMT
Updated On date_range 2023-12-04T10:23:44+05:30

ഉച്ചതിരിഞ്ഞ്
നാലുമണി സമയം.
ആഞ്ഞുതല്ലും
കടൽത്തീരം.
ആയിരം പ്രാവുകളുടെ
വൈകുന്നേരം
ഇന്നവിടെ.
വൈകുന്നേരം
ഞാനും സുഹൃത്തും
ബീച്ചിലെത്തി.
നോക്കൂ...
ആയിരം പ്രാക്കളും
പറന്നിറങ്ങുന്നു.
ആയിരം പ്രാവുകൾ
ചെറുസഞ്ചിയിൽ
അരി കരുതിയിരുന്നു ഞങ്ങൾ.
ആയിരം പ്രാക്കൾക്കായി
പറന്നിറങ്ങുന്നു
ആയിരമായിരം അരിമണികൾ...
വൈകുന്നേരം
ആയിരം പ്രാക്കളും
ആയിരമായിരം അരിമണികളും കൊണ്ടു
പറന്നുകേറുന്നു.
ആയിരം പ്രാവുകളുടെ
വൈകുന്നേരം
ഇന്നവിടെ.

