അനന്തതയും മറ്റും

അനന്തതയും ചപ്പാത്തിയും തമ്മിലുള്ളഒരേയൊരു വ്യത്യാസം ചപ്പാത്തി ഉണ്ടാക്കാൻ ആരെങ്കിലുമൊരാൾ വേണമെന്നതാണ്. വിശപ്പ്ആഹാരം ഊർജസ്രോതസ്സ് എന്നീ നിലകൾ അനന്തതക്കുണ്ടെന്ന് നിങ്ങൾക്കുമറിയുന്ന കാര്യമല്ലേ? അനന്തതക്കുവേണ്ടികുഴച്ചുരുട്ടി വെച്ചിരിക്കയാണ്, ഭാവനകൊണ്ട് നനച്ച് നിങ്ങളുടെ ബോധത്തെ എന്നുകൂടി മനസ്സിലാക്കുക. അനന്തതയുടെഒരു സെൽഫിയാണ് ജീവിതത്തിലെ ചില നിമിഷങ്ങളെന്ന് സാക്ഷ്യപ്പെടുത്തിയാലോ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അനന്തതയും ചപ്പാത്തിയും തമ്മിലുള്ള
ഒരേയൊരു വ്യത്യാസം
ചപ്പാത്തി ഉണ്ടാക്കാൻ
ആരെങ്കിലുമൊരാൾ വേണമെന്നതാണ്.
വിശപ്പ്
ആഹാരം
ഊർജസ്രോതസ്സ്
എന്നീ നിലകൾ
അനന്തതക്കുണ്ടെന്ന്
നിങ്ങൾക്കുമറിയുന്ന കാര്യമല്ലേ?
അനന്തതക്കുവേണ്ടി
കുഴച്ചുരുട്ടി വെച്ചിരിക്കയാണ്,
ഭാവനകൊണ്ട് നനച്ച്
നിങ്ങളുടെ ബോധത്തെ
എന്നുകൂടി മനസ്സിലാക്കുക.
അനന്തതയുടെ
ഒരു സെൽഫിയാണ്
ജീവിതത്തിലെ
ചില നിമിഷങ്ങളെന്ന്
സാക്ഷ്യപ്പെടുത്തിയാലോ നമുക്ക്?

