Begin typing your search above and press return to search.

ലൈവ് സ്ട്രീം

ലൈവ് സ്ട്രീം
cancel

ഫോണില്‍ ക്രിക്കറ്റു കളിയുടെ ലൈവ് സ്ട്രീം കാണുന്നു. നിർണായക മത്സരത്തിന്റെപിരിമുറുക്കത്തിലിരിക്കെ അപ്രതീക്ഷിതം, ‘മിഡില്‍’ ഒബ്ലോങ്കേറ്റയിലേക്ക് പഴയൊരോർമയുടെ ഇന്‍സ്വിങ്ങര്‍ പാഞ്ഞുകയറി. കൂട്ടുകാരന്റെ വീട്ടില്‍ടി.വിയില്‍ ക്രിക്കറ്റു കാണാന്‍ പായുകയാണ് ഞാന്‍. മറ്റു കൂട്ടുകാര്‍ നേരത്തേ പൊയ്‌ക്കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക്ഒതുക്കുകല്ലുകള്‍ ഓടിക്കേറുമ്പോള്‍ വഴിക്കു കുറുകെ കാട്ടാനയായ് നിലയുറപ്പിച്ചു ആ വീട്ടിലെ നായ. ജനിക്കും മുന്നേ തന്നെജനിച്ചതാണ് നായപ്പേടി. ചുവടനങ്ങുന്നില്ല ഭയത്തിന്‍ തുടല്‍പ്പൂട്ടില്‍ വിരണ്ടുനിന്നു. പിന്മാറില്ലെന്ന് മുരണ്ട്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഫോണില്‍ ക്രിക്കറ്റു കളിയുടെ

ലൈവ് സ്ട്രീം കാണുന്നു.

നിർണായക മത്സരത്തിന്റെ

പിരിമുറുക്കത്തിലിരിക്കെ

അപ്രതീക്ഷിതം,

‘മിഡില്‍’ ഒബ്ലോങ്കേറ്റയിലേക്ക്

പഴയൊരോർമയുടെ

ഇന്‍സ്വിങ്ങര്‍ പാഞ്ഞുകയറി.

കൂട്ടുകാരന്റെ വീട്ടില്‍

ടി.വിയില്‍

ക്രിക്കറ്റു കാണാന്‍

പായുകയാണ് ഞാന്‍.

മറ്റു കൂട്ടുകാര്‍ നേരത്തേ

പൊയ്‌ക്കഴിഞ്ഞിരുന്നു.

ഒറ്റയ്ക്ക്

ഒതുക്കുകല്ലുകള്‍

ഓടിക്കേറുമ്പോള്‍

വഴിക്കു കുറുകെ

കാട്ടാനയായ് നിലയുറപ്പിച്ചു

ആ വീട്ടിലെ നായ.

ജനിക്കും മുന്നേ തന്നെ

ജനിച്ചതാണ് നായപ്പേടി.

ചുവടനങ്ങുന്നില്ല

ഭയത്തിന്‍ തുടല്‍പ്പൂട്ടില്‍

വിരണ്ടുനിന്നു.

പിന്മാറില്ലെന്ന് മുരണ്ട് നായയും.

മേലേ വീട്ടില്‍നിന്നും

ചീറിവരുന്നുണ്ട്

സിക്സുഫോറുകളുടെ

ശബ്ദരേഖ.

പുസ്തകത്താള്‍

മറിക്കുംപോലെ

ഓവറുകളെ

പരസ്യം വന്ന് മറിക്കുന്നു.

ഈ നിൽപ് പക്ഷേ

മറിയുന്ന ലക്ഷണമില്ല.

കേറിച്ചെന്നാല്‍

കടിച്ചുകുടയുമെന്ന് പേടിപ്പിച്ച്

ഒറ്റപ്പെട്ടവനെ നിര്‍ത്തിപ്പൊരിക്കുന്ന

മറ്റൊരു കളിലഹരിയിലാണ് പട്ടി.

ഏറെക്കഴിഞ്ഞ്

ആരോ ഒരാള്‍ കളികാണാനെത്തി.

അത്രനേരം കാട്ടാനയായ്

നിന്നു കസറിയ നായ

നാടന്‍പട്ടിയായ് പിന്‍വലിഞ്ഞു.

മോചിക്കപ്പെട്ടതിന്‍

ആശ്വാസം ഉള്ളിലടക്കി,

ഇപ്പം വന്നേയുള്ളെന്നഭിനയിച്ച്

അയാള്‍ക്കൊപ്പം പടവുകള്‍ കയറി.

മുറ്റത്തെത്തിയിട്ടും

പാതി ഭയത്തിന്‍ കണ്ണുകള്‍

നായയെ തിരഞ്ഞു,

ബൗണ്ടറിയില്‍പ്പോലും കണ്ടില്ല.

തൊട്ടുമുമ്പുള്ള

സകലതും വെടിഞ്ഞ്

ഗാലറിയിലിരുന്ന് ആര്‍പ്പുവിളിച്ചു.

അന്നാര് ജയിച്ചെന്നും

അക്കാലവും മറന്നു’’.

ജീവിതവും എല്ലായ്പോഴും

അതുപോലൊരു

നായയെ മുന്നില്‍ നിര്‍ത്തി

കളി തുടരുന്നു...

ആരോ ഒരാള്‍ വരും.


News Summary - weekly literature poem