ഗർത്തം

പെട്ടെന്നു കണ്ടമിന്നലിനോടൊപ്പം കൂടെ വന്ന പകർപ്പവകാശമില്ലാത്ത ആ പാട്ട് കൈ വിട്ടുപോയ രാത്രികളിൽ താളത്തിന്റെ നൂലിഴകളിലൂടെ എന്നെ ദേശങ്ങളിലേക്ക് ചിതറിപ്പിച്ചു. കറങ്ങുന്നപർവതങ്ങൾ സമതലങ്ങൾ, അന്യരാണെന്നഭാവം നിറയുന്ന അപരിചിത ഭാഷാ മുഖങ്ങൾ. മഹാഗർത്തങ്ങളുടെവിളുമ്പിൽ നിസ്സാരരായി നിൽക്കുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പെട്ടെന്നു കണ്ട
മിന്നലിനോടൊപ്പം
കൂടെ വന്ന
പകർപ്പവകാശമില്ലാത്ത
ആ പാട്ട്
കൈ വിട്ടുപോയ
രാത്രികളിൽ
താളത്തിന്റെ
നൂലിഴകളിലൂടെ
എന്നെ
ദേശങ്ങളിലേക്ക്
ചിതറിപ്പിച്ചു.
കറങ്ങുന്ന
പർവതങ്ങൾ
സമതലങ്ങൾ,
അന്യരാണെന്ന
ഭാവം നിറയുന്ന
അപരിചിത
ഭാഷാ മുഖങ്ങൾ.
മഹാഗർത്തങ്ങളുടെ
വിളുമ്പിൽ
നിസ്സാരരായി
നിൽക്കുന്ന കുട്ടികൾ...
വെളിച്ചത്തിൽനിന്ന്
ഇരുട്ടിലേക്ക്
പെട്ടെന്നില്ലാതാകുന്ന
നഗരം.
മണ്ണും,
വന്മരങ്ങളുമിടിഞ്ഞു
താഴ്ന്ന
വാസസ്ഥലം.
അവിടെനിന്നുയരുന്ന
അവസാന ശ്വാസത്തിൽ
തങ്ങിനിൽക്കുന്ന
അനാഥമായ
വരികൾ.
ഇതൊന്നും
കണ്ടുനിൽക്കാൻ
കഴിയില്ലെന്ന
തേങ്ങലുയരുന്നതിൻ മുമ്പ്
അലറി വന്ന
വെള്ളത്തിൽ
അലിഞ്ഞുതീരുന്നു
അവസാനത്തെ ആളും.
ഈ, വന്മഴയിരമ്പത്തിൽ,
കുന്നുകൾ
ഇളകിവരുമൊച്ചയിൽ,
നിൽക്കുമിടം
പെട്ടെന്നപ്രത്യക്ഷമാകും
പെരും വെള്ളത്തിൻ
വൻ മുഴക്കത്തിൽ,
നെഞ്ചിൽനിന്നൂർന്നു
പോയല്ലോ
കണ്ണീരാൽ
അവരേൽപ്പിച്ച
മൺഗീതത്തിന്റെ
തുടിപ്പുകൾ.