Begin typing your search above and press return to search.

മറവികെട്ടിയ ഇറെയ്സർ

മറവികെട്ടിയ ഇറെയ്സർ
cancel

അനന്തവിഹായസ്സിൽതലയുയർത്തി നിൽക്കുന്ന ഒരു പർവതത്തെ സങ്കൽപിച്ചു നോക്കൂ... ഗിരിശൃംഗത്തെയുമ്മ വെക്കുന്ന കോടമഞ്ഞിനെയും അതു കാണും കിനാവിനെ, കിനാവിലെ പെരുങ്കടലിനെ, കടലിലിരമ്പും തിരമാലയെ, തിരമാലയിലാടിയുലയുന്ന മുക്കുവന്റെ കൊതുമ്പുവള്ളത്തെ, അയാളുടെ ചൂണ്ടയിലെ വമ്പൻ സ്രാവിനെ. സങ്കൽപിച്ചു നോക്കൂ... കോടമഞ്ഞിൻ സ്വപ്നം മുറിയുന്നതിൻ മുമ്പ് വമ്പൻ സ്രാവ് മുക്കുവനെ ആഴത്തിലാഴത്തിലേക്ക് വലിച്ചുകൊണ്ടുപോകും; തീർച്ചയാണ്. ഇതൊരു സ്വപ്നമാണെന്ന്, നിങ്ങളുടെ സങ്കൽപത്തിൽ മാത്രമേ പർവതമുള്ളൂവെന്ന്, മുഴുത്ത ഭാവന മാത്രമെന്ന് തീർത്തു പറഞ്ഞാലും വിശ്വസിക്കാതിരിക്കാനൊക്കില്ല നിങ്ങൾക്ക്. ഞാനിനി മറവി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

 അനന്തവിഹായസ്സിൽ

തലയുയർത്തി നിൽക്കുന്ന

ഒരു പർവതത്തെ

സങ്കൽപിച്ചു നോക്കൂ...

ഗിരിശൃംഗത്തെയുമ്മ വെക്കുന്ന

കോടമഞ്ഞിനെയും

അതു കാണും കിനാവിനെ,

കിനാവിലെ പെരുങ്കടലിനെ,

കടലിലിരമ്പും തിരമാലയെ,

തിരമാലയിലാടിയുലയുന്ന

മുക്കുവന്റെ കൊതുമ്പുവള്ളത്തെ,

അയാളുടെ ചൂണ്ടയിലെ

വമ്പൻ സ്രാവിനെ.

സങ്കൽപിച്ചു നോക്കൂ...

കോടമഞ്ഞിൻ സ്വപ്നം

മുറിയുന്നതിൻ മുമ്പ്

വമ്പൻ സ്രാവ്

മുക്കുവനെ

ആഴത്തിലാഴത്തിലേക്ക്

വലിച്ചുകൊണ്ടുപോകും;

തീർച്ചയാണ്.

ഇതൊരു സ്വപ്നമാണെന്ന്,

നിങ്ങളുടെ സങ്കൽപത്തിൽ മാത്രമേ

പർവതമുള്ളൂവെന്ന്,

മുഴുത്ത ഭാവന മാത്രമെന്ന്

തീർത്തു പറഞ്ഞാലും

വിശ്വസിക്കാതിരിക്കാനൊക്കില്ല

നിങ്ങൾക്ക്.

ഞാനിനി

മറവി കെട്ടിയ

ഒരിറെയ്സറിനാൽ

പതുക്കെപ്പതുക്കെ

നിങ്ങളുടെ ധാരണയെ

മായ്ക്കാൻ തുടങ്ങട്ടെ;

എന്റെയും!

News Summary - weekly literature poem