നീണ്ട താടി ബുൾഗാനോട്


സ്വച്ഛന്ദം വളർന്നുയരംവെച്ച വൻ വൃക്ഷങ്ങൾ വെട്ടിമുറിച്ച് മണ്ണിടിച്ചു നിരത്തി വഴി തെളിച്ച മലമുകളിൽ വെറുമൊരു ഓർമപ്പച്ച നിർത്തിയപോലെ അത്രമേൽ ശുഷ്കം അസ്വാഭാവികം അനുചിതം കാൽപനികവും ജൈവികവും സുന്ദരമായതുമായതെല്ലാം കാലമോ വിധിയോ മനസ്സോ തല്ലിക്കൊഴിച്ച ബന്ധത്തിൽ ബാധ്യതപോലെ ബാക്കിയായതിന്റെ മുരടിപ്പുകളുടെ സാക്ഷ്യപത്രം വൻകാറ്റടിച്ചോ തിരമാല തൂത്തുവാരിയോ നഷ്ടമായ ഭൂപ്രദേശങ്ങളിൽ ഉപയോഗശൂന്യമായോ ഉപേക്ഷിച്ചതോ ആയ കരയിലെ ഒറ്റപ്പെട്ട മനുഷ്യന്റെ അകലേക്കു ചെല്ലാത്ത അടക്കിപ്പിടിച്ച വിഷാദംപോലെ നിരാലംബം. ദുഃഖം സന്തോഷമായും കളവ് വെളിവായും വെറുപ്പ് സ്നേഹമായും കാമം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സ്വച്ഛന്ദം വളർന്നുയരംവെച്ച
വൻ വൃക്ഷങ്ങൾ വെട്ടിമുറിച്ച്
മണ്ണിടിച്ചു നിരത്തി
വഴി തെളിച്ച മലമുകളിൽ
വെറുമൊരു ഓർമപ്പച്ച നിർത്തിയപോലെ
അത്രമേൽ ശുഷ്കം
അസ്വാഭാവികം
അനുചിതം
കാൽപനികവും
ജൈവികവും
സുന്ദരമായതുമായതെല്ലാം
കാലമോ വിധിയോ മനസ്സോ
തല്ലിക്കൊഴിച്ച ബന്ധത്തിൽ
ബാധ്യതപോലെ ബാക്കിയായതിന്റെ
മുരടിപ്പുകളുടെ
സാക്ഷ്യപത്രം
വൻകാറ്റടിച്ചോ
തിരമാല തൂത്തുവാരിയോ
നഷ്ടമായ ഭൂപ്രദേശങ്ങളിൽ
ഉപയോഗശൂന്യമായോ
ഉപേക്ഷിച്ചതോ ആയ കരയിലെ
ഒറ്റപ്പെട്ട മനുഷ്യന്റെ
അകലേക്കു ചെല്ലാത്ത
അടക്കിപ്പിടിച്ച വിഷാദംപോലെ നിരാലംബം.
ദുഃഖം സന്തോഷമായും
കളവ് വെളിവായും
വെറുപ്പ് സ്നേഹമായും
കാമം പ്രണയമായും
കറുപ്പ് വെളുപ്പായും
യുദ്ധം സമാധാനമായും
ഇരുൾ വെളിച്ചമായും
പകർന്നാടുന്ന അരങ്ങ്.