ജെറേനിയം ട്രീ

ജെറേനിയം ട്രീ പല പേരുകളിൽ അറിയപ്പെടും. ജൈഗർ ട്രീ, സ്കാർലറ്റ് കോർഡിയ ഫ്ലവേഴ്സ് എന്നൊക്കെ. ഇതിന്റെ ബോട്ടാനിക്കൽ പേര് കോർഡിയ സെബ്സ്റ്റിന എന്നാണ്. പതിയെ ആണ് ഈ ചെടി വളരുന്നത്.ഇതൊരു കുറ്റി ചെടിയായി വളർത്താം. ഇതിന്റെ ഇലകൾക്ക് നല്ല വീതിയാണ്. ഇളം പച്ച കളറിലും കടുത്ത പച്ച കളറിലും ഇലകളെ കാണാം. ഇലക്ട്രിക് റെഡ് കളർ ആണ് ഈ ചെടിയുടെ പൂവിന്. ഈ പച്ച ഇലകൾക്കിടയിൽ ചുവന്ന പൂക്കൾ കാണാൻ നല്ല ഭംഗിയാണ്.
വർഷം മുഴുവനും പൂക്കൾ തരുന്ന ചെടിയാണിത്. പൂക്കൾക്ക് ആറ് ഇതളുകളാണ്. ഫണൽ രൂപം ആണ്. വീതി കുറഞ്ഞ ട്യൂബ് പോലെ ഇരിക്കും. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. മണ്ണിന് അത്യാവശ്യം നനവും വേണം. ചാണകപ്പൊടിയും, ചകരിച്ചോറും നല്ല മണ്ണും ചേർത്ത് നട്ടാലും മതി. ഇതിനെ നല്ല രൂപത്തിൽ പ്രൂൺ ചെയ്തു നിർത്തണം. ഇതിൽ കായ്കളും ഉണ്ടാകും. അരി പാകിയും, കമ്പ് മുറിച്ചു വെച്ചും കിളിപ്പിച്ചെടുക്കാം. പൂക്കൾ കളർ മങ്ങി തുടങ്ങിയാൽ അവിടെ വെച്ച് മുറിച്ചു കളയണം. എങ്കിലേ ഉടനെ അടുത്ത പൂക്കൾ പിടിക്കൂ. നമ്മുടെ ഗാർഡന് നല്ല ഭംഗിയാവും ഈ ചെടി. ചെട്ടിയിലും വെക്കാം.