Begin typing your search above and press return to search.
വി.എസ് (1923-2025)
Posted On date_range 28 July 2025 1:45 AM GMT
Updated On date_range 2025-07-28T07:16:01+05:30

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരവുമായി, തിരുവനന്തപുരത്തു നിന്ന് വിലാപയാത്ര ആലപ്പുഴ വലിയ ചുടുകാട്ടിലേക്ക് നീങ്ങുമ്പോഴാണ് ‘തുടക്കം’ എഴുതുന്നത്. കെണ്ണത്താദൂരം പരന്ന്, എണ്ണിയാൽ തീരാത്തത്ര നീണ്ട്, പ്രായഭേദമന്യേ, ആൾദേഭമില്ലാതെ മനുഷ്യർ തങ്ങളുടെ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ കാത്തുനിൽക്കുകയാണ്. എന്തുെകാണ്ടാണ് ഈ ജനങ്ങൾ രാത്രിയും പകലുമില്ലാെത, മഴയും വെയിലും കൂട്ടാക്കാതെ ഇങ്ങനെ തെരുവിൽ കാത്തുനിൽക്കുന്നത്. അതാണ് കാലത്തിന്റെ ഉത്തരം –വി.എസ്. ജനങ്ങൾക്കൊപ്പം നിന്ന, അവരുടെ അതിജീവന സമരങ്ങൾക്ക് ചൂട്ടുവെളിച്ചം പകർന്ന, നിലപാടുകളിൽ കാർക്കശ്യം പുലർത്തിയ നേതാവിനുള്ള ആദരവാണത്. ആ വരികളിൽ ഒപ്പം നിന്ന് ആഴ്ചപ്പതിപ്പും വി.എസിനെ അന്ത്യാഭിവാദ്യം ചെയ്യുന്നു.