മഞ്ചേരി: പട്ടർകുളം 28ാം മൈലിൽ അത്തിമണ്ണിൽ അബ്ദുല്ല (ജവാൻ അബ്ദുല്ല -100) നിര്യാതനായി. 39 വർഷക്കാലം ഇന്ത്യൻ മിലിറ്ററിയിൽ സേവനം ചെയ്തിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിനു ശേഷം ജപ്പാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സേവനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജോലി ചെയ്തു. 1942ൽ മിലിറ്ററിയിൽ ചേർന്ന അബ്ദുല്ല 1981ൽ നായിക് പദവിയിൽ നിന്നാണ് വിരമിച്ചത്. ഭാര്യ: പരേതയായ പാത്തുമ്മകുട്ടി. മക്കൾ: മുഹമ്മദലി, അബ്ദുൽ അസീസ്, ഖദീജ. മരുമക്കൾ: അബ്ദുല്ല കുട്ടി, ജമീല, ജമീല ഫാറൂഖ്.