അഞ്ചൽ: പനി ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. കരുകോൺ പുല്ലാഞ്ഞിയോട് പ്രസാദത്തിൽ നീൽ പ്രസാദ്-ലിനി പ്രസാദ് ദമ്പതികളുടെ മകൻ ദേവ്ജിത്ത് (12) ആണ് മരിച്ചത്. തൃശൂരിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. പനിയുടെ ലക്ഷണം കണ്ട് ദേവ് ജിത്തിനെ അവിെട സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ഇവിടെ കുടുംബവീട്ടിലുള്ള ഇരട്ട സഹോദരങ്ങളെ കാണണമെന്ന് പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വീട്ടിൽ െവച്ച് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. ഏരൂർ പൊലീസെത്തി തുടർ നടപടിയെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനക്കുമായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇരട്ടകളായ അമയ, അനയ എന്നിവരാണ് സഹോദരങ്ങൾ.