ചാത്തന്നൂർ: അർബുദ ചികിത്സയിലിരിക്കെ, കോവിഡ് ബാധിച്ച 13 കാരൻ മരിച്ചു. പാരിപ്പള്ളി മുക്കട സഞ്ജയ് ഭവനിൽ സഞ്ജയ്-ദീപ ദമ്പതികളുടെ മകൻ സാഗർ (13) ആണ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. 2019 ഡിസംബറിൽ അർബുദം ബാധിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലായിരുന്നു. കാലിലെ അസ്ഥിയിൽ വേദന അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനകളിലാണ് അർബുദം സ്ഥിരീകരിച്ചത്. പിന്നീട്, രോഗം ശ്വാസകോശങ്ങളെയും ബാധിച്ചു. കീമോതെറപ്പി ചികിത്സ ആരംഭിച്ചിരുന്നു. കോവിഡ് ബാധിച്ച ആദ്യഘട്ടത്തിൽ യഥാസമയം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആേരാപിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് മരണം. കാരംകോട് വിമല സെൻട്രൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: സന്ദീപ്.