പട്ടാമ്പി: കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങി മരിച്ചു. മരുതൂർ കരിമ്പുള്ളി എളയാർതൊടി അഷ്റഫിെൻറ മകൻ അൽതാഫാണ് ബുധനാഴ്ച വൈകീട്ട് മുങ്ങി മരിച്ചത്. പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന അൽതാഫിനെ നാട്ടുകാർ കരക്കെടുത്ത് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ഫർഹത്ത്. സഹോദരങ്ങൾ: അജ്മൽ, അർഷാദ്, യൂസഫലി.