മൂന്നാർ: പിതാവ് വാങ്ങി െവച്ച ബൈക്കിൽ ആദ്യയാത്ര നടത്തുന്നതിനിടെ വിദ്യാർഥി അപകടത്തിൽ മരിച്ചു. നയമക്കാട് എസ്േറ്ററ്റിൽ ഈസ്റ്റ് ഡിവിഷനിലെ കാളിദാസിെൻറ മകൻ മിഥുനാണ് (17) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ മൂന്നാർ -മറയൂർ റോഡിൽ എട്ടാം മൈൽ ഭാഗത്തായിരുന്നു അപകടം. മിഥുനും സുഹൃത്ത് റെജിനും സഞ്ചരിച്ച ബൈക്ക് മൂന്നാർ ഭാഗത്തുനിന്ന് വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിഥുൻ തൽക്ഷണം മരിച്ചു. സുഹൃത്തിനും പരിക്കേറ്റു. തിരുവനന്തപുരത്ത് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു മിഥുൻ. തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ എത്തിയത്. അച്ഛൻ പുതിയതായി വാങ്ങിെവച്ച ബൈക്ക് ഓടിച്ചുനോക്കാൻ സുഹൃത്തുമായി റോഡിലേക്ക് പോയപ്പോഴായിരുന്നു അപകടം. മൂന്നാർ എസ്. ഐ. ഷാജി സി.എസിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ടാറ്റാ ജനറൽ ആശുപത്രി മോർച്ചറിയിൽ. രാസാത്തിയാണ് മാതാവ്. സഹോദരി അംബിക.