വലിയപറപ്പൂർ: നടുവട്ടം പാറ കോളനി റോഡിലെ കായൽ മഠത്തിൽ കണവത്ത് ഹസ്സെൻറ മകൻ മുഹമ്മദ് റാഫി (42) നിര്യാതനായി.
പിതാവ് കോവിഡ് ബാധിച്ചാണ് കഴിഞ്ഞ മാസം 22ന് മരിച്ചത്. 17ാം ദിവസമാണ് മകെൻറ മരണം. മുഹമ്മദ് റാഫി കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിലെ ചികിത്സയിൽ നെഗറ്റിവ് ആയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. മാതാവ്: ബിയ്യുമ്മ. മകൾ: റളിയ. സഹോദരങ്ങൾ: സൈതലവി, ജാഫർ, ഇഖ്ബാൽ, ആബിദ.