കോട്ടായി: മണിയമ്പാറയിൽ പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പുളിനെല്ലി സ്വദേശിയായ 18കാരൻ മരിച്ചു. കോട്ടായി പുളിനെല്ലി വേങ്ങറംകോട് ചെത്തുതൊഴിലാളിയായ ശ്യാംപ്രകാശ്-രജനി ദമ്പതികളുടെ മകൻ ജിഷ്ണു ആണ് മരിച്ചത്.
കുടുംബക്കാരുടെ വീട്ടിൽ പോയി വരുന്നതിനിടെ വ്യാഴാഴ്ച രാത്രി എട്ടിന് മണിയമ്പാറയിൽ വെച്ച് ജിഷ്ണു സഞ്ചരിച്ച ബൈക്കും പെട്ടി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പന്ത്രണ്ടോടെ മരിച്ചു. സഹോദരി: രഞ്ജിത.