ഇരിങ്ങാലക്കുട: പുല്ലൂര്‍ അമ്പലനട വേലംപറമ്പില്‍ ബാബുവിന്റെ മകന് അനന്തു (19) ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമൊത്ത് പുല്ലൂര്‍ ശിവക്ഷേത്ര കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു.ഏറെ സമയം കഴിഞ്ഞിട്ടും കാണാതായ അനന്തുവിനെ കൂട്ടുകാര്‍ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. അനന്തു പ്ലസ് ടു പഠനത്തിനു ശേഷം മൊബൈല്‍ ടെക്നീഷ്യന് കോഴ്സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാതാവ്: രാധ. സഹോദരിമാര്‍: ബബിത, സബിത.