വണ്ടൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന 19കാരൻ മരിച്ചു. വാണിയമ്പലം തൊടികപ്പുലം മണ്ണയിക്കളം കുയ്യണ്ടൻ മമ്മദിന്റെ മകൻ ഷഹീൻ(19) എന്ന മോനു ആണ് മരിച്ചത്.
വണ്ടൂർ പാണ്ടിക്കാട് റോഡിൽ ഷൂ പ്ലാൻറ് ഷോപ്പ് ജീവിനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി 11ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. പോരൂർ മനക്കൽപ്പടിയിലാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ജമീല. സഹോദരിമാർ: ഷൈമ, നിഹ്മ. ഖബറടക്കം ശനിയാഴ്ച തൊടികപ്പുലം മസ്ജിദുന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.