ആലത്തൂർ: പ്രസവം കഴിഞ്ഞ് 40 ദിവസമായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരി കാത്താംപ്പൊറ്റ കുന്നുകാട് വീട്ടിൽ കണ്ണെൻറ മകൾ കാവ്യയാണ് (23) മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ കുട്ടിയുടെ തൊട്ടിൽ കയറിൽ തൂങ്ങിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കണ്ണമ്പ്ര കൊട്ടേക്കാട്ടിൽ മഹേഷിെൻറ ഭാര്യയാണ് കാവ്യ. രണ്ടരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആദ്യ പ്രസവമാണ്. പെൺകുട്ടിയാണ്. സിസേറിയനായിരുന്നതിനാൽ കാവ്യ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും ആ മാനസികാവസ്ഥ പ്രസവം കഴിഞ്ഞിട്ടും വിട്ടുമാറിയില്ലെന്നും ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: ദേവി. സഹോദരൻ: കിരൺ.