പട്ടിക്കാട്: ദേശീയപാത താണിപ്പാടത്ത് കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. താണിപ്പാടം കാരക്കാട്ട് ചിറപ്പറമ്പിൽ ജോയി (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തമിഴ്നാട് ഭാഗത്തേക്ക് പോയ കാറാണ് ഇടിച്ചത്. വിലങ്ങന്നൂർ സ്വദേശിയായ ജോയി മാസങ്ങൾക്കു മുമ്പാണ് താണിപ്പാടത്ത് താമസമാക്കിയത്. ഭാര്യ: സൂസി.