അരീക്കോട്: മുണ്ടമ്പ്ര വലിയ കല്ലിങ്ങലിൽ പൂങ്കുടി തോട്ടിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. വലിയ കല്ലിങ്ങൽ മൂച്ചിതോട്ടത്തിൽ തൃക്കളത്ത് ലുഖ്മാെൻറ മകൻ മുഹമ്മദ് ഫമീൽ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ സമീപവാസികൾ മുങ്ങിയെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരീക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ മറവ് ചെയ്തു. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: അൻഷ മെഹ്റിൻ, ഫിന ഫാത്തിമ.