മറയൂർ: കാന്തല്ലൂർ വണ്ണാന്തുറയിൽ 16കാരൻ തൂങ്ങിമരിച്ച നിലയിൽ. ഷണ്മുഖവേലിെൻറ മകൻ ആനന്ദാണ് മരിച്ചത്. ഇവർക്ക് അടുത്തടുത്തായി രണ്ട് വീടുകളുള്ളതിൽ ഒന്നിൽ ആനന്ദ് മാത്രമായിരുന്നു താമസം. ശനിയാഴ്ച രാവിലെ ആറോടെ എഴുന്നേറ്റ് ചായ കുടിച്ചശേഷം വീണ്ടും ഈ വീട്ടിലേക്ക് പോയി. ഏഴുമണിയായപ്പോൾ കുടുംബാംഗങ്ങൾ എത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മാതാവ്: മഞ്ജു. സഹോദരി: സൗന്ദര്യ.