തിരുവല്ല: തുകലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ചു. മാക് ഫാസ്റ്റ് കോളജിന് സമീപം തെങ്ങുംപറമ്പിൽ വീട്ടിൽ പ്രിയങ്കയാണ് (17)മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിെൻറ കട്ടിളപ്പടിയിൽ ശനിയാഴ്ച രാവിലെ 11 ഓടെ തൂങ്ങിയനിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു മണിയോടെ മരിച്ചു. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിെല പിതൃസഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കുശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് തിരുവല്ല ഡിവൈ.എസ്.പി സുനീഷ് ബാബു പറഞ്ഞു.