എലപ്പുള്ളി: എയർ ഇന്ത്യ റിട്ട. സീനിയർ കമാൻഡൻറ് ക്യാപ്റ്റൻ എലപ്പുള്ളി പെരുമ്പാടത്ത് ബാലകൃഷ്ണ മേനോൻ (91) നിര്യാതനായി. പരേതരായ പെരുമ്പാടം കരുണാകര മേനോെൻറയും അനന്തലക്ഷ്മിയുടേയും മകനാണ്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവർ ഉൾപ്പെടെ പ്രമുഖരുടെ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒാൾ ഇന്ത്യ പൈലറ്റ് അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 1950ല്‍ എയര്‍ഫോഴ്സില്‍ ഫയര്‍മാനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം എയര്‍ ഇന്ത്യയില്‍ സീനിയര്‍ കമാന്‍ഡൻറ് ആയാണ് വിരമിച്ചത്. ഭാര്യ: പരേതയായ കാന്തിമതി ബാലകൃഷ്ണന്. സഹോദരങ്ങള്‍: രാധാകൃഷ്ണമേനോന്, ലക്ഷ്മണമേനോന്, പരേതരായ രാമചന്ദ്രമേനോന്‍ (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്), ഭാരതിയമ്മ, രാജമ്മാള്‍.