അലനല്ലൂർ: എടത്തനാട്ടുകര കൊടിയംകുന്നിലെ ചക്കംതൊടി ഹനീഫ (62) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷൈല. മക്കല്‍: ഷഹന (ദുബൈ), ഷഹീന്, ഷാന, മുഹമ്മദ് ഷസാന്‍. മരുമകന്: ഷമീര്‍ (ജിദ്ദ). അലനല്ലൂർ: മുറിയക്കണ്ണിയിലെ കൊങ്ങത്ത് മുഹമ്മദാലിയുടെ ഭാര്യ സുബൈദ (53) കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: നൗഷാദ്, നിഷാദ്, റിയാസ്. മരുമക്കൾ: ഷിഫാനത്ത്, ഫസീല. കേരളശ്ശേരി: തടുക്കശ്ശേരി കള്ളിക്കൽ അയ്യപ്പൻ (കുഞ്ഞാമു വൈദ്യർ 77) കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: കൃഷ്ണകുമാരി, ശ്രീലത. മരുമക്കൾ: വേണുഗോപാൽ, പരേതനായ ധർമരാജൻ.