കട്ടപ്പന: ഏലത്തോട്ടത്തില്‍ മരക്കൊമ്പ് വെട്ടുന്നതിനിടെ ഇരുമ്പുകോണി 11 കെ.വി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടന്മേട് വാഴവീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. മേവാഴവീട് മഹാലിംഗത്തിെൻറ മകന് മദന്‍കുമാറാണ് (18) മരിച്ചത്. മരത്തിെൻറ കൊമ്പ് വെട്ടിമാറ്റുന്നതിനിടെ ഇരുമ്പുകോണി തെന്നിമാറി 11 കെ.വി ലൈനില്‍ മുട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ മദന്‍കുമാറിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: വീരലക്ഷ്മി. സഹോദരന്: ഭരത് മഹാലിംഗം. വണ്ടന്മേട് പൊലീസ് നടപടി സ്വീകരിച്ചു.