പോത്തൻകോട്: മിലിട്ടറി സർവിസ് കോറിൽ അംഗമായ ജവാൻ മേൽ തോന്നയ്ക്കൽ കുടവൂർ ഇന്ദീവരത്തിൽ ബിജു (40) ന്യൂമോണിയ ബാധിച്ച് ഭോപ്പാലിൽ സൈനിക ആശുപത്രിയിൽ മരിച്ചു. 20 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. മൃതദേഹം സൈനിക ചുമതലയിൽ വ്യാഴാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ വിജയൻ നായർ. മാതാവ്: ഉഷാകുമാരി (റിട്ട. സെക്രട്ടറി വേങ്ങോട് സർവിസ് സഹകരണ ബാങ്ക്). ഭാര്യ: ശാരി. മകൻ: നിരഞ്ജൻ (വിദ്യാർഥി കേന്ദ്രീയ വിദ്യാലയം പള്ളിപ്പുറം). സഹോദരങ്ങൾ: വിനീഷ്, അശ്വതി.