കണിയാമ്പറ്റ: ചീക്കല്ലൂർ വെക്കിലോട്ട് മാടമന ശങ്കരൻ നമ്പൂതിരി (83) നിര്യാതനായി. പനമരം എരനല്ലൂർ ശ്രീമാഹാവിഷ്ണു ക്ഷേത്രം റിട്ട. മേൽശാന്തിയായിരുന്നു. ചീക്കല്ലൂർ-മേച്ചേരി-പനമരം റോഡ് യഥാർഥ്യമാക്കാൻ ആദ്യകാലത്ത് പ്രാഥമിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പരേതയായ ലീലാവതി അന്തർജനം. മക്കൾ: എം.എസ്. രമണി അന്തർജനം (അധ്യാപിക, എസ്.എസ്.എച്ച്.എസ്.എസ് കാടുകുക്കെ, കാസർകോട്), മാടമന മുരളീധരൻ നമ്പൂതിരി. മരുമക്കൾ: കൈതപ്രം മരങ്ങാട് മാധവൻ നമ്പൂതിരി (അധ്യാപകൻ, എം.ഐ.എ.എൽ.പി.എസ് പെർള, കാസർകോട്), ശ്രീശൈല അന്തർജനം (അധ്യാപിക, ഏച്ചോം സർവോദയ എച്ച്.എസ്.എസ്).