കോവളം: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം പുല്ലൂർകോണം ഫിർദൗസ് ഹൗസിൽ ഹബീബുല്ല (64) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ കടലിൽ വെച്ച് വള്ളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ കരക്കെത്തിച്ച് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൈനബ ബീവി. മക്കൾ: സനൂജാബീവി, സമീമാബീവി, ഷജീനാബീവി, സഹീറാബീവി. മരുമക്കൾ: ഷറഫുദ്ദീൻ, മൈതീൻ മഹ്ളരി, നവാസ് ഖാൻ, നസറുദ്ദീൻ.