ചെറുതോണി: മുരിക്കാശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂമാംകണ്ടം വെട്ടിമലയിൽ സന്തോഷിെൻറ മകൾ സോനയെയാണ് (14) ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനാണ് സോനയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്. വഴിമധ്യേ മരിച്ചതായാണ് സഹോദരൻ അറിയിച്ചത്. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ മുരിക്കാശ്ശേരി പൊലീസിലറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മുരിക്കാശ്ശേരി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.