കാഞ്ഞാർ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ആനക്കയം പൊന്നാമറ്റത്തിൽ സാബു ജോസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാത്രി 8.30ന് കുടയത്തൂർ പി.എച്ച്.സിക്ക് സമീപം സംസ്ഥാന പാതയിലായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് സാബു സ്കൂട്ടറിൽ പോകുന്നതിനിടെ എതിർദിശയിൽവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ച മരണംസംഭവിച്ചു. സാബു കേരള കോൺഗ്രസ് കുടയത്തൂർ മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ ടെസ്സി മരിച്ച് 64ാം ദിവസമാണ് സാബുവിെൻറ മരണം. മക്കൾ: രേഷ്മ, രഞ്ജിത. മരുമകൻ: പെരുമ്പാനിക്കൽ സിറിയക്.