പട്ടർനടക്കാവ്: തിരുവാകളത്തിൽ ഹംസയുടെ മകൻ ഫവാസ് (33) ദുബൈയിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. താമസ സ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം. മാതാവ്: നബീസു. ഭാര്യ: ഫർസാന (കാരത്തൂർ). മക്കൾ: ഐദാൻ, ഐദിൻ (ഇരുവർക്കും രണ്ട് വയസ്സ്). സഹോദരങ്ങൾ: ഫൗസിയ (പുത്തനത്താണി), ഫസ്ല (ചെമ്പിക്കൽ), ഫാരിസ (എടക്കുളം). മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ച് വലിയ പറപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.