കൊല്ലം: തിരുമുല്ലവാരം ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഇരവിപുരം സൂനാമി ഫ്ലാറ്റ് 11 ല്‍ സുനിതയുടെ മകന് ജിത്തു (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30 നായിരുന്നു സംഭവം. ജിത്തു സുഹൃത്ത് സിബിനുമായി സൈക്കിളില്‍ തിരുമുല്ലവാരത്തെത്തി. ക്ഷേത്രക്കുളത്തിൽ ഇരുവരും കുളിക്കാനിറങ്ങി. സിബിന് നീന്തി മറുകരയെത്തുമ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ജിത്തുവിനെ കണ്ടെത്താനായില്ല. വെസ്റ്റ് സി.ഐ ബിജുലാല്‍, എസ്.ഐമാരായ പ്രമോദ്, ഐ.വി. ആശ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചാമക്കട അഗ്നിരക്ഷാനിലയത്തില്‍നിന്നുള്ള സ്കൂബ ടീം ചളിയില്‍ പുതഞ്ഞ ജിത്തുവിനെ പുറത്തെടുത്ത് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്: രാഹുല്‍. ചാമക്കട അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ ബി. ഗിരീഷ്കുമാര്‍, അസി. സ്റ്റേഷന് ഓഫിസര്‍ ഗ്രേഡ് പി. ശിവശങ്കര്‍, ഫയര്മാന്മാരായ സജി സോമന്, രാജീവ്, മണികണ്ഠന്, സജീവ്, ബിജു, സുബിന്, ശ്രീജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.