കൽപറ്റ: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് അരിക്കാട്ടിൽ സുകുമാരൻ (87) നിര്യാതനായി. കോഴിക്കാട് നടക്കാവ് സ്വദേശിയായ സുകുമാരൻ 1950കളിലാണ് വയനാട്ടിലെത്തിയത്. കൽപറ്റ പുത്തുർവയലിലായിരുന്നു താമസം. ഭാര്യ: പരേതയായ തങ്കം. മക്കൾ: അജിത, ചിത്ര, മിനി (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, മാനന്തവാടി), സ്മിത. മരുമക്കൾ: ശ്രീരാമൻ, പുരുഷോത്തമൻ (ന്യൂ ഇന്ത്യ ഇൻഷുറൻസ്), സുധീർ ബാബു, ജയകുമാർ (ധനകാര്യവകുപ്പ് ഉദ്യോഗസ്ഥൻ, കൽപറ്റ കലക്ടറേറ്റ്).