മേപ്പാടി: ആദ്യകാല ബി.ജെ.പി.പ്രവർത്തകൻ മേപ്പാടി അശോക ലൈനിൽ പി. ശ്രീധരൻ (70) നിര്യാതനായി. ബി.ജെ.പി കൽപറ്റ മണ്ഡലം സെക്രട്ടറി, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ്, ബി.എം.എസ് മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: ഷബിത, ബബിത. മരുമക്കൾ: ഷാജി, മുരളി. സംസ്കാരം ചൊവ്വ രാവിലെ 10ന് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ.