കല്ലറ: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയവെ, വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരന് മരിച്ചു. കല്ലറ കുറുമ്പയം കരിക്കകത്തില്‍ വീട്ടില്‍ ഷംനാദ്.എ.കെ (42) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയവെ കുഴഞ്ഞുവീണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഭാര്യ. നഹ്ല (സബ് ട്രഷറി, അഞ്ചല്‍) മക്കള്‍. ആഷ്ന, ആഫിയ.