കരുനാഗപ്പള്ളി: ഇടക്കുളങ്ങര പുതുശ്ശേരിൽ കെ. യേശുദാസെൻറ (റിട്ട. അധ്യാപകൻ) ഭാര്യ ബേബി മെറ്റിൽഡ (93- റിട്ട. ജൂനിയർ സൂപ്രണ്ട്, മുനിസിഫ് കോർട്ട്) നിര്യാതയായി. മക്കൾ: കോശി യേശുദാസൻ (മുണ്ടകപ്പാടം ലോഡ്ജ്), അലക്സാണ്ടർ യേശുദാസൻ (റിട്ട. ഹെഡ്മാസ്റ്റർ, എസ്.എം.എച്ച്.എസ്.എസ്, പതാരം), സാറാമ്മ ഫിലിപ്പ്കുട്ടി (ഹൂസ്റ്റൺ), റെയ്ച്ചൽ സോമൻ (ചെറിയനാട്), റവ. തോമസ് യേശുദാസൻ (വികാരി, ഇമ്മാനുവേൽ മാർത്തോമ ചർച്ച്, തേവലക്കര). മരുമക്കൾ: ആനി കോശി (ആഷാ ക്ലിനിക്കൽ ലബോറട്ടറി), സൂസൻ അലക്സാണ്ടർ, സി.കെ. ഫിലിപ്പ്കുട്ടി (ഹൂസ്റ്റൺ), സോമൻ വർഗീസ് (റിട്ട. മാനേജർ, സെൻട്രൽ ബാങ്ക്, ചെറിയനാട്), ബേബി ജോർജ് (അസിസ്റ്റൻറ് ഡയറക്ടർ, സോയിൽ സർവേ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം രാവിലെ 11ന് കല്ലേലിഭാഗം ശാലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ.