അഞ്ചാലുംമൂട്: തെങ്ങില്‍നിന്ന് വീണ് മരംകയറ്റ തൊഴിലാളിയായ വയോധികൻ മരിച്ചു. തൃക്കരുവ മണലിക്കട അഞ്ജന ഭവനിൽ രാമകൃഷ്ണൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മണലിക്കടയിലെ വീട്ടിൽ തെങ്ങ് കയറുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. വൈകീട്ടോടെ മരിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഭാര്യ: ലളിത. മക്കൾ: ഗിരിജ, ഗിരീഷ്കുമാർ, രാജേഷ്കുമാർ. മരുമക്കൾ: സുനിൽ, സുബ്ബലക്ഷ്മി (ധന്യ സൂപ്പർ മാർക്കറ്റ്, കുരീപ്പുഴ ബൈപാസ്), രമ്യ.