കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ വിദേശിയായ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്വോനെയാണ് (52) അമൃതപുരി ആശ്രമത്തിെൻറ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ സ്റ്റെയര്കെയ്സിെൻറ കൈവരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 2019 ഡിസംബര്‍മുതല്‍ ഇവര്‍ സ്ഥിരമായി മഠത്തിലെ സന്ദര്‍ശകയായിരുന്നെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചതായും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. പോസ്റ്റ്േമാര്‍ട്ടം ഉൾപ്പെടെ നടപടികള്‍ക്കുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.