കുണ്ടറ: മാതാവിനെ മർദിക്കുന്നത് ചോദ്യംചെയ്ത ബന്ധു മകെൻറ കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെ കുമ്പളത്താണ് സംഭവം. പേരയം കരിക്കുഴി കാഞ്ഞിരംവിള തെക്കതിൽ ജോൺപോൾ (36) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കുമ്പളം ചരിവ് പുരയിടത്തിൽ ആഷിക്കി(28)നെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ ആഷിക്ക് മാതാവിനെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ച ജോൺപോളിനെ കുത്തിവീഴ്ത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ് രകതംവാർന്ന ജോൺപോളിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെടാൻ ശ്രമിച്ച ആഷിക്കിനെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി. ഗൾഫിലായിരുന്ന ജോൺപോൾ കഴിഞ്ഞ 25നാണ് നാട്ടിലെത്തിയത്. വീട്ടിൽ നവീകരണ ജോലികൾ ആരംഭിച്ചതിനാൽ കുടുംബത്തോടൊപ്പം ഭാര്യാ സഹോദരിയുടെ കുമ്പളത്തെ വീട്ടിലെത്തിലെത്തിയപ്പോഴായിരുന്നു സംഭവം.