മക്കരപറമ്പ്: മക്കരപറമ്പ് സ്വദേശിയെ ഗുണ്ടൽപേട്ടിലെ കൃഷിത്തോട്ടത്തിലെ കിണറ്റിൽ ദുരൂഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുണർപ്പയിലെ പരേതനായ വെങ്കിട്ട നരിക്കോട്ടൂപ്പറമ്പിലെ മുഹമ്മദിെൻറ മകൻ അബ്ദുന്നാസറിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലം സൗദിയിൽ ജോലി ചെയ്തിരുന്ന നാസർ നാട്ടിലെത്തിയ ശേഷം സുഹൃത്തിെൻറ ഗുണ്ടൽപേട്ടിലെ കൃഷിതോട്ടം നടത്തിപ്പുകാരനായിരുന്നു. രണ്ട് മാസത്തിലധികമായി വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയിട്ട്. എല്ലാ ദിവസവും കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. നാല് ദിവസത്തിലധികമായി വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കളുടെ അന്വേഷണത്തിലാണ് കൃഷിത്തോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഗുണ്ടൽപേട്ട് പൊലീസ് നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാത്രി 12 ഒാടെ വറ്റലൂർ പഴയ മഹല്ല് ഖബർസ്ഥാനിൽ മറവു ചെയ്തു. ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കർണാടക ഗുണ്ടൽപേട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാതാവ്: പരേതയായ പാലേൻ പടിയൻ ആയിശ (പടിഞ്ഞാറ്റുമുറി) ഭാര്യ: ചോലക്കൽ റസിയ (കാച്ചിനിക്കാട്). മക്കൾ: നജ്ല, നസ്ല, ഷമ്മാസ്. സഹോദരങ്ങൾ: മൈമൂന (പാങ്ങ്) അശ്റഫ് (റിട്ട: ഇന്ത്യൻ ആർമി മെഡിക്കൽ വിങ്, പുണെ) അബ്ദുൽ സലീം, അബ്ദുൽ ഖാദർ (ഇരുവരും സൗദി) സാജിദ, സുബൈദ, ആലിയാപ്പു, പരേതയായ ഫാത്തിമ.