എടയൂർ: പൂക്കാട്ടിരി അമ്പലസിറ്റിയിൽ മഹാദേവ ക്ഷേത്ര സമീപം താമസിക്കുന്ന മോഹനൻ പുത്തൻവാരിയം (59) നിര്യാതനായി. പൂക്കാട്ടിയൂർ മഹാദേവക്ഷേത്രം, കാട്ടിപ്പരുത്തി മഹാദേവ ക്ഷേത്രം, രായിരമംഗലം ശിവക്ഷേത്രം എന്നിവിടങ്ങളിൽ കഴകം ജീവനക്കാരനായിരുന്നു. നിലവിൽ വൈക്കത്തൂർ മഹാദേവക്ഷേത്രം ജീവനക്കാരനാണ്. ഭാര്യ: സുജാത. മക്കൾ: ദീപ, ധന്യ. മരുമകൻ: ഹരൺജിത്ത്.