മഞ്ചേരി: മാര്യാട് വീമ്പൂർ താണിക്കൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ പുഴക്കലത്ത് ഷമീന (42) നിര്യാതയായി. കോവിഡ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഷിബില, അഫ്ന, മുഹമ്മദ് അനസ്, മുഹമ്മദ് ജിബ്രീൽ. മരുമകൻ: സാദിഖ് (മുള്ളമ്പാറ). സഹോദരങ്ങൾ: സുഹറ, സുബൈദ, കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീൻ (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), നുസൈബ, ഷമീർ.