ആലത്തൂർ: പൊള്ളാച്ചി അബ്രാം പാളയത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ആലത്തൂർ സ്വദേശി മരിച്ചു. നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ വേലായുധെൻറ മകൻ ബേബി (52) ആണ് മരിച്ചത്. 25 വർഷമായി പൊള്ളാച്ചിയിൽ താമസിക്കുന്ന ബേബി അവിടെ വാഹന വർക്ഷോപ്പിലെ പെയിൻറിങ് ജോലിക്കാരനാണ്. അമ്മ: തങ്കം.